• 11 Apr, 2023

മധുരത്തേക്കാൾ മാധുര്യമുണ്ട് ഈ പുഞ്ചിരിയ്ക്ക്*...




ഒരു സർക്കാർ ജോലി എന്ന വലിയ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം തേടി ഞങ്ങളുടെ പരിശീലന പരിപാടിയിലെത്തുന്ന ഉദ്യോഗാർത്ഥികൾ അവരുടെ ലക്ഷ്യത്തിലെത്തിക്കഴിയുമ്പോൾ ആ മുഖങ്ങളിൽ വിരിയുന്ന പുഞ്ചിരിയും ആ ഹൃദയങ്ങളിൽ തുളുമ്പുന്ന സന്തോഷവുമാണ് ഒരു മത്സര പരീക്ഷ പരിശീലന കേന്ദ്രമെന്ന നിലയിൽ ഞങ്ങളുടെ ഏറ്റവും വലിയ പ്രചോദനവും ആവേശവും. അവർ കൊണ്ടുവരുന്ന മധുരത്തേക്കാൾ മധുരമുണ്ട് ആ സന്തോഷത്തിന്.
ബാങ്ക് ഓഫ് മഹാരാഷ്ട്രയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അമയ കൃഷ്ണ ഇന്ന് ടീംമേറ്റ്സിന്റെ ഓഫീസിലെത്തിയത് സന്തോഷത്തിന്റെ ആ മധുരം വിളമ്പാനാണ്. വിജയ മധുരത്തോടൊപ്പം ഇപ്പോൾ ഞങ്ങളുടെ ബാച്ചുകളിലുള്ള ഉദ്യോഗാർത്ഥികളെ കാണാനും അവരെ പ്രചോദിപ്പിക്കാനും അമയ തയ്യാറായതും സന്തോഷം ഇരട്ടിപ്പിച്ചു.
ബാങ്കിംഗ് എന്ന വലിയ മേഖലയുടെ ആദ്യ പടവിലേക്ക് കാലെടുത്തു വെയ്ക്കുന്ന അമയ കൃഷ്ണയ്ക്ക് ടീംമേറ്റ്സിന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.
കൃത്യമായ ലക്ഷ്യം മനസ്സിലുറപ്പിച്ച് ഞങ്ങളെ സമീപിക്കുന്ന ഉദ്യോഗാർത്ഥികളെ കൃത്യമായതും ചിട്ടയായതുമായ പരിശീലനത്തിലൂടെ അവരുടെ ലക്ഷ്യങ്ങളിലേക്ക് നയിക്കുന്നതിൽ പ്രതിജ്ഞാബദ്ധരാണ് ടീംമേറ്റ്സിലെ ഓരോ അംഗങ്ങളും. അതിന്റെ നേർസാക്ഷ്യങ്ങളാണ് ഈ കുറഞ്ഞ കാലയളവിൽ ഞങ്ങൾ നേടിയെടുത്ത റിസൽറ്റുകൾ ഓരോന്നും .
അടുത്ത വിജയി നിങ്ങളാവാം...