• 09 Feb, 2023

ഏറെ ആത്മവിശ്വാസത്തോടെയാണ് അവർ യാത്രയാവുന്നത്


IBPS ഇന്റർവ്യൂവിന് യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്കായി TEAMMATES academy യുടെ നേതൃത്വത്തിൽ നടന്ന സൗജന്യ ഇന്റർവ്യൂ പരിശീലന പരമ്പര മികച്ച പ്രതികരണം നേടിക്കൊണ്ട് ഇന്നലെ (2023 ഫിബ്രവരി 5ന്) സമാപിച്ചു. ഇക്കഴിഞ്ഞ ഒരു വർഷത്തിൽ തന്നെ നൂറോളം ഉദ്യോഗാർത്ഥികളെ അവരുടെ ലക്ഷ്യത്തിലേക്കെത്താൻ പ്രാപ്തരാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഈ ഉദ്യോഗാർത്ഥികളെ TEAMMATES സ്വാഗതം ചെയ്തത്.തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ കേരളത്തെ ഉടനീളം പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുത്ത ഉദ്യോഗാർത്ഥികൾ ഏറെ ആത്മവിശ്വാസത്തോടെയാണ് ഇന്റർവ്യൂ നേരിടാനായി യാത്രയാവുന്നത്. ...ന്യൂറോ സയൻസിന്റെയും മന:ശാസ്ത്രത്തിന്റെയും രീതികൾ ഉപയോഗിച്ച് ആത്മവിശ്വാസം ഉയർത്താനുപകരിക്കുന്ന പരിശീലനത്തോടെയായിരുന്നു പരിശീലന പരിപാടിയുടെ തുടക്കം.തുടർന്ന് റിട്ടയർഡ് ബാങ്ക് AGM ഉൾപ്പെടെ ബാങ്കിംഗ്, ഇൻഷൂറൻസ്, HR മേഖലയിലെ പ്രമുഖർ അണിനിരന്ന ഇന്റർവ്യൂ ബോർഡ് യഥാർത്ഥ ഇന്റർവ്യൂ അനുഭവം തന്നെയാണ് നൽകിയതെന്ന് ഉദ്യോഗാർത്ഥികൾ ഒന്നടങ്കം അഭിപ്രായപ്പെട്ടു. മൂന്ന് ആഴ്ചയിലും 4 വ്യത്യസ്ത ബോർഡുകളാണ് ഇന്റർവ്യൂ നയിച്ചത്.കൂടാതെ 360° ഇന്റർവ്യൂവിലൂടെ നൂറിലേറെ വ്യത്യസ്തമായ ചോദ്യങ്ങൾ എങ്ങനെ നേരിടണമെന്ന് ഉദ്യോഗാർത്ഥികൾക്ക് മനസ്സിലായി.Teammates Academyയിലൂടെ ബാങ്ക്, ഇൻഷൂറൻസ് തുടങ്ങിയ മേഖലകളിൽ ജോലി നേടിയ പ്രിയപ്പെട്ട Achievers ന്റെ സാന്നിധ്യവും ഉദ്യോഗാർത്ഥികളുടെ ആത്മവിശ്വാസം പതിന്മടങ്ങ് ഉയർത്തുന്നതിന് സഹായകരമായി.ഓരോ സെഷൻ കഴിയുമ്പോഴും കൂടുതൽ തിളക്കമാർന്ന പ്രകടനം പുറത്തെടുത്ത ഉദ്യോഗാർത്ഥികൾ... അവർ തന്നെയായിരുന്നു ഈ പരിശീലന പരിപാടിയുടെ ശക്തി.Read More